/indian-express-malayalam/media/media_files/uploads/2022/11/sunu.jpg)
കോഴിക്കോട്: ബലാത്സംഗ കേസിൽ പ്രതിയായ സിഐയെ സ്റ്റേഷനിൽ കയറി തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ സിഐ സുനുവിനെയാണ് തൃക്കാക്കര സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്.
എല്ലാ ദിവസത്തെയും പോലം സ്റ്റേഷനിലെത്തിയ സുനു ജോലികൾ തുടങ്ങി. പിന്നാലെ തൃക്കാക്കര പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫറോക്ക് ഡിവൈഎസ്‌പിയെ അറിയിച്ചശേഷമായിരുന്നു സംഘം സ്റ്റേഷനിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം സുനുവിനെയും കൊണ്ട് സംഘം എറണാകുളത്തേക്ക് പോയി.
സുനുവിനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ ഭർത്താവ് ഒരു തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. കേസില്‍ സിഐ അടക്കം നാല് പ്രതികളാണ് ഉള്ളത്. മറ്റു പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.