തിരുവനന്തപുരം: സർക്കാരിന്റെ പൊലീസ് നയം എന്താണെന്ന് മനസിലാക്കി വേണം പൊലീസ് സേന പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതിയും മൂന്നാംമുറയും വെച്ചുപൊറുപ്പിക്കില്ല, രാഷ്ട്രീയ പക്ഷാപാതം പൊലീസ് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. , “യുഎപിഎ ദുരുപയോഗം ചെയ്യുന്നത് തടയണം. കേസുകൾ കൈകാര്യം ചെയ്യുന്പോൾ പൊലീസ് തികഞ്ഞ ജാഗ്രത കാണിക്കണം. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തുന്നത് അുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ന്യായമായ ഏത് കാര്യത്തിനും പൊലീസിന് സർക്കാരിന്റെ പിന്തുണയുണ്ടാവും. തെറ്റായ കാര്യങ്ങള്‍ കണ്ടാല്‍ കണ്ണടച്ചിരിക്കില്ല. പൊലീസ് യാതൊരു തരത്തിലുള്ള പ്രകോപനവും സൃഷ്ടിക്കരുതെന്നും സംയമനം പാലിച്ചായിരിക്കണം ഇടപെടലെന്നും” അദ്ദേഹം നിര്‍ദേശിച്ചു.

“സ്ത്രീകളോട് മാന്യമായി പെരുമാറണം. സ്ത്രീ സൗഹൃദമായ നിലപാടുകളേ പൊലീസ് സ്വീകരിക്കാവൂ. പൊലീസിൽ ക്രിമിനലുകളെ ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ല. ക്രിമിനൽ പ്രവർത്തനം നടത്തുന്ന പൊലീസുകാരെ കുറിച്ച് സഹപ്രവർത്തകർ തന്നെ വിവരം നൽകണമെന്നും” മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ