കൊ​ച്ചി: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ളു​ടെ മ​ർദ്ദ​ന​ത്തി​നി​ര​യാ​യ പൊ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്ക​ർ ഹൈ​ക്കോ​ട​തി​യി​ൽ. ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗ​വാ​സ്ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചത്. ത​നി​ക്കെ​തി​രാ​യ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും ഗവാസ്കർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി ഹൈക്കോടതി വ്യാഴാഴ്‌ച പരിഗണിക്കും. തന്റെ കൈകളിൽ കയറിപ്പിടിച്ചെന്നാണ് സ്‌നിഗ്‌ധ പരാതി നൽകിയത്. നിലവിൽ ഗവാസ്കറിന്റേയും സ്‌നിഗ്‌ധയുടേയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.

നേരത്തെ,​ ഗവാസ്കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരിന്നു,​ സ്ത്രീത്വത്തെ അപമാനിക്കൽ,​ അസഭ്യം പറയൽ എന്നീ കുറ്റങ്ങളാണ് ഗവാസ്കറിനെതിരെ ചുമത്തിയിരിക്കുന്നത്.

സു​ധേ​ഷി​ന്‍റെ മ​ക​ൾ സ്‌നിഗ്‌ധ മ​ർദ്ദി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഗ​വാ​സ്ക​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കനകക്കുന്നിൽ പ്രഭാത നടത്തം കഴിഞ്ഞെത്തിയ, സ്‌നിഗ്‌ധ പാർക്കിലെ പൊതുപാർക്കിങ് സ്ഥലത്തു വച്ച് മർദ്ദിച്ചെന്നും തലയ്‌ക്ക് പിന്നിലിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് ഗവാസ്കർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ