കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പിടിയിലായ നടൻ ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. അതേസമയം ഇദ്ദേഹത്തിന്റെ ഡ്രൈവർ അപ്പുണ്ണിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

പൾസർ സുനിക്ക് പണം കൊടുത്ത് പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചത് അപ്പുണ്ണിയാണെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. കേസിൽ അപ്പുണ്ണി പ്രതിയാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ ചോദ്യം ചെയ്താൽ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്ന് പൊലീസ് കരുതുന്നുണ്ട്.

കസ്റ്റഡിയിൽ നടൻ ദിലീപ് ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾ മിക്കതും ഇദ്ദേഹം മറുപടി നൽകാതെ വിട്ടുകളയുകയാണ് ചെയ്തത്. എന്നാൽ അപ്പുണ്ണിയെ ചോദ്യം ചെയ്താൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കുമെന്നാണ് പൊലീസിന്റെ വിശ്വാസം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ