തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകന്പടി പോയ പൊലീസ് ജീപ്പ് അപകടത്തില്‍ പെട്ട് ഒരു പൊലീസുകാരന്‍ മരിച്ചു. തിരുവല്ലയ്ക്കു സമീപം പൊടിയാടിയിൽ പൊലീസ് ജീപ്പ് ഓട്ടോയ്ക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. പൊലീസ് ജീപ്പിന്‍റെ ഡ്രൈവർ തിരുവനന്തപുരം സ്വദേശി പി.പ്രവീണാണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരന് പരുക്കേറ്റു. പരുക്കേറ്റയാളെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ