തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടന്ന സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ച ജബ്ബാര്‍ സമരത്തിന്റെ രക്തസാക്ഷിയെന്ന് കെ മുരളീധരന്. സര്‍ക്കാരും പൊലീസുമാണ് ജബ്ബാറിന്റെ മരണത്തിന് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു. യാതൊരു പ്രകോപനവും കൂടാതെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് കുറ്റക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആത്മഹത്യാ ഭീഷണിയുമായി മരത്തിന് മുകളിൽ കയറിയ ഷിനിത്തിനെ പൊലീസും ഫയര്‍ഫോഴ്സും താഴെ ഇറക്കുന്നതിനിടെ സ്ഥലത്ത് ആത്മഹത്യാശ്രമം നടന്നു. ഇതിനിടെ സമരപ്പന്തലിനു മുമ്പിലൂടെ കടന്നുപോവുകയായിരുന്ന ജബ്ബാര്‍ സംഘര്‍ഷത്തില്‍ പെട്ടുപോവുകയായിരുന്നു. സ്ഥലത്ത് കെഎസ് യു പ്രവര്ത്തകന് ഉള്‍പ്പെടെ രണ്ട് പേര് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷിക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.