കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച​തി​​ന്റെ ദൃശ്യങ്ങള്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചെന്ന റിപ്പോര്‍ട്ടില്‍ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചി​ല​രെ ചോ​ദ്യം ചെ​യ്യു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും​ ചെ​യ്​​തു. എ​ന്നാ​ൽ, ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്നെ​ന്ന വാ​ർ​ത്ത പൊ​ലീ​സ്​ നി​ഷേ​ധി​ക്കു​ക​യാ​ണ്.

കൊച്ചിയിലെ ഒരു മെഡിക്കൽകോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് മുമ്പില്‍ അവിടത്തെ ഒരു അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മിഷണർ ലാൽജിയാണ് അന്വേഷണം തുടങ്ങിയത്.

ഈ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച മെമ്മറി കാർഡ് കണ്ടെത്താനുള്ള കഠിനപ്രയത്നം പൊലീസ് നടത്തുന്നതിനിടയിലാണ് മെഡിക്കൽകോളേജിലെ അദ്ധ്യാപകൻ ഇത് പ്രദർശിപ്പിച്ചതെന്നും വിവരമുണ്ടായിരുന്നു. അതേസമയം ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് കോളേജ് മാനേജ്മെന്റ് നൽകുന്ന വിശദീകരണം. എന്നാൽ വിദ്യാർത്ഥികളിൽ പലരും ദൃശ്യങ്ങൾ കണ്ടെന്ന വാര്‍ത്ത നിസാരമായി കാണില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ