scorecardresearch

അഭിമന്യുവിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞു; ആറ് പേര്‍ കൊച്ചി സ്വദേശികള്‍

പ്രധാന പ്രതി വടുതല സ്വദേശി മുഹമ്മദും കുടുംബവും വീടുപൂട്ടി ഒളിവില്‍ പോയി

പ്രധാന പ്രതി വടുതല സ്വദേശി മുഹമ്മദും കുടുംബവും വീടുപൂട്ടി ഒളിവില്‍ പോയി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
അഭിമന്യു കൊലപാതകത്തിലെ ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ്. പ്രതികളിൽ ആറു പേർ കൊച്ചി നെട്ടൂർ സ്വദേശികളാണ്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രധാന പ്രതി വടുതല സ്വദേശി മുഹമ്മദും കുടുംബവും വീടുപൂട്ടി ഒളിവില്‍ പോയി.

Advertisment

പ്രതികൾ രാജ്യം വിട്ട് പോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെ കണ്ടെത്താൻ എറണാകുളം കോട്ടയം ജില്ലകളിലെ എസ്ഡിപിഐ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

അഭിമന്യു വധക്കേസില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. എന്‍ഐഎയും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഇക്കാര്യം പരിശോധിക്കുന്നത്. കൊച്ചിയിലെത്തിയ ഡിജിപി അന്വേഷണ സംഘത്തില്‍ നിന്ന് ഇതുവരെയുള്ള വിവരങ്ങള്‍ തേടി.

ഇതുവരെ ആറ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്ന് പേരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. എസ്എഫ്‌ഐയും കാമ്പസ് ഫ്രണ്ടും തമ്മിലുള്ള പ്രശ്‌നമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. ആലപ്പുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. റെയ്ഡ് തുടരുകയാണ്.

Advertisment
Police Murder Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: