Latest News

ട്രെയിനിലെ പൊലീസ് മർദനം: യാത്രക്കാരനെ തിരിച്ചറിഞ്ഞു

തിങ്കളാഴ്ച രാവിലെയാണ് ട്രെയിൻ യാത്രക്കാരനെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്

kerala police, train incident, ie malayalam

കണ്ണൂർ: മാവേലി എക്‌സ്പ്രസില്‍ പൊലീസ് മർദനമേറ്റ യാത്രക്കാരനെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് സ്വദേശി പൊന്നന്‍ ഷമീറാണ് മർദനമേറ്റത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്നും ഭവനഭേദനത്തിനു മൂന്നുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

തിങ്കളാഴ്ച രാവിലെയാണ് ട്രെയിൻ യാത്രക്കാരനെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. യാത്രക്കാരനെ പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുന്നതും നിലത്ത് വലിച്ചിട്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തതിനാണ് യാത്രക്കാരനെ മർദിച്ചതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.

സ്ലീപ്പർ കംപാർട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാരനോട് പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരൻ പറഞ്ഞു. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ മർദിച്ചതെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇയാൾ മോശമായി പെരുമാറിയെന്നു സ്ത്രീകൾ പരാതിപ്പെട്ടിരുന്നുവെന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

സംഭവത്തിൽ എഎസ്ഐ എംസി പ്രമോദിനെ സസ്പെൻഡ് ചെയ്തിരുന്നു. എഎസ്ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാനും തീരുമാനമായി. റെയിൽവേ പൊലീസ് അഡ്മിനിസ്ട്രേഷൻ വിഭാഗം ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

Also Read: നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ കോടതി നിർദേശം

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് നിർദേശം നൽകിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police identified the person assaulted on train at kannur

The moderation of comments is automated and not cleared manually by malayalam.indianexpress.com