കൊല്ലം: എന്തുംചെയ്യാൻ അധികാരമുളളവരല്ല പൊലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സ്റ്റേഷനുകളിൽ തെറിയും മർദ്ദനവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിൽ പെരുമാറുന്നവർക്ക് സർവീസിൽ തുടരാൻ ബുദ്ധിമുട്ടാകും. ദുഷ്‌പേര് കേൾപ്പിക്കുന്നവരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് വിനയത്തോടെ പെരുമാറണമെന്നും കർത്തവ്യനിർവഹണത്തിൽ കാർക്കശ്യം പുലർത്തണമെന്നും ആരുടേയും അന്തസിനെ ഹനിക്കാനോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പാടില്ലെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പൊലീസിലെ മൂന്നാം മുറയും അഴിമതിയും വച്ചുപൊറിപ്പിക്കില്ലെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പൊലീസ് സേനയിലെ ചിലർ അഴിമതിക്ക് കൂട്ടുനിൽക്കുന്നുണ്ട്. പൊലീസിന്റെ മനസ്സ് ജനങ്ങൾക്കൊപ്പമാകണം. കഴിവിലും കാര്യക്ഷമതയിലും മുൻപന്തിയിലാണ് കേരള പൊലീസ്. എന്നാൽ ചിലർക്കെതിരെ പരാതികളുണ്ട്. അവർ കേരള പൊലീസിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. പൊലീസ് സേനയില്‍ വനിതാപ്രാതിനിധ്യം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ