കണ്ണൂർ: പയ്യന്നൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ നിന്നും വൻ ആയുധ ശേഖരം പിടികൂടി. പയ്യന്നൂര്‍ കോറോം നോര്‍ത്ത് വായനശാലക്ക് സമീപം ആര് എസ്. എസ് ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡില്‍ നിന്നാണ് ആയുധങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയത്. 9 വാളുകളും ഒരു സ്റ്റീൽ ബോംബുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. വാളുകള്‍ ചാക്കിലാക്കി ഷെഡില്‍ വെച്ച നിലയിലും ബോംബ് ബക്കറ്റിനുള്ളില്‍ വെച്ച് പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയിലും ആയിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ആര് എസ് എസും ബിജെപിയും ഉപയോഗിക്കുന്ന ഷെഡാണിതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ ആയുധങ്ങൾ തങ്ങളുടേത് അല്ലെന്നും ആരോ മനനപ്പൂർവ്വം കൊണ്ടുവെച്ചതാണെന്നും ആർഎസ്എസ് നേതാക്കൾ പറഞ്ഞു. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂരിൽ ആഴ്ചകൾക്ക് മുൻപാണ് ആർഎസ്എസ് പ്രവർത്തകൻ ബിജു വെട്ടേറ്റ് മരിച്ചത്.
