കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് പൊലീസ് പിടിച്ചെടുത്തു. ഒളിവിലായ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയറിൽനിന്ന് മെമ്മറി കാർഡ് പിടിച്ചെടുത്തതായാണ് വിവരം.

എന്നാല്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഈ കാര്‍ഡിലാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ദൃശ്യങ്ങള്‍ മായ്ചു കളഞ്ഞതാണോ എന്നും വ്യക്തമല്ല. ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തും. രാജു ജോസഫിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

അഡ്വ. രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാർഡ് പിടിച്ചെടുത്തത്. ഫോണും മെമ്മറി കാർഡും പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചെന്നായിരുന്നു പൾസർ സുനിയുടെ മൊഴി.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പള്‍സര്‍ സുനി, ദിലീപിന് കൈമാറാനായി പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് കരുതുന്നത്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് ജൂനിയറിനെ വിളിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ