കൊച്ചി: പേരുർക്കട സ്പെഷ്യൽ ആംഡ് പൊലീസ് ക്യാമ്പിൽ നിന്ന് എകെ- 47 തിരകൾ കാണാതായിട്ട് പൊലീസ് പരാതി നൽകിയത് 22 വർഷം കഴിഞ്ഞാണെന്ന് വിവരാവകാശ രേഖ. 1996 ജനുവരി ഒന്നു മുതൽ 2018 ഒക്ടോബർ 16 വരെയുള്ള കാലയളവിൽ എകെ – 47 തോക്ക് തിരകളുടെ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്രിമം നടന്നന്നെന്ന പരാതി പ്രകാരം രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപോർട്ടിൽ പറയുന്നത്.

പേരൂർക്കട ക്യാമ്പിന്റെ ചുമതലയുള്ള കമാൻഡൻറ് സ്റ്റേഷനിൽ പരാതി നൽകിയത് 2019 ഏപ്രിൽ 3 നും. സ്റ്റേഷനിൽ 7.10 ന് വിവരം ലഭിച്ചുവെന്നാണ് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നത്. ക്യാമ്പിലെ ജീവനക്കാരായ ഗോപകുമാർ, അശോക് കുമാർ ,സനിൽകുമാർ, സതീഷ്കുമാർ, അനീഷ്, ലിയിഷാൻ, ബൽരാജ്, വിനോദ്, റജിബാലചന്ദ്രൻ, സുധീഷ് കുമാർ, സുരേഷ് കുമാർ എന്നി പൊലീസുകാരാണ് കേസിലെ പ്രതികൾ.

പ്രഥമ വിവര റിപ്പോർട്ട് കോടതിയിലേക്കയച്ച ശേഷം പിന്നിട് ഒരന്വേഷണവും ഉണ്ടായില്ലന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണം. ക്യാമ്പിലെ വിവിധ കമ്പനികളിലെ ജീവനക്കാരായ പൊലീസുകാർ വെടിയുണ്ടകളും കാലിക്കേസുകളും പാഴായ തിരകളും സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ തിരിമറി നടത്തി മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.

വെടിയുണ്ടകൾ മാറ്റിയ ശേഷം വിവിധ കമ്പനികൾക്കയച്ചതായി കാണിച്ചാണ് തിരിമറി നടത്തിയത്. വഞ്ചന, രേഖയിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ പ്രതികൾക്കെതിരെ കേസെടുത്തത് .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.