/indian-express-malayalam/media/media_files/uploads/2017/04/avishna-1.jpg)
വളയം(കോഴിക്കോട്): അവിഷ്ണയെ ആശുപത്രിയിലേയ്ക്ക് മാറ്റാനെത്തിയ പൊലീസിനെതിരെ നാട്ടുകാർ. വൻപൊലീസ് സംഘം വരുന്നതറിഞ്ഞ് പത്തു മിനിട്ടിനുളളിൽ നാട്ടുകാർ ജിഷ്ണുവിന്റെ വീട്ടിന് മുന്നിൽ തടിച്ചു കൂടി. പൊലീസിനെ വീട്ടിനകത്തു കയറ്റി വിട്ടില്ല. ഇതിനിടയിൽ ഉത്തരമേഖല ഡി ജി പി രാജേഷ് ദിവാൻ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ അദ്ദേഹത്തെ തടഞ്ഞു എന്നാണ് ആദ്യ റിപ്പോർട്ടുകൾ.
അവസാനം ഉത്തരമേഖലാ ഡി ജി പിയെ മാത്രം അകത്ത് കയറ്റി. അദ്ദേഹം അവിഷ്ണയുമായും അമ്മാവനുമായി സംസാരിച്ചു. പിന്നീട് മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ തയ്യാറാകാതെ ഔദ്യോഗിക വാഹനത്തിൽ കയറി മടങ്ങി. മൂന്നു ദിവസമായി നിരാഹാരം കിടക്കുന്ന അവിഷ്ണയുടെ സ്ഥിതി മോശമായിരുന്നു. വെളളം പോലും കുടിക്കാൻ തയ്യാറാകാതെ നിരാഹാരം അനുഷ്ഠിക്കുകയാണ് അവിഷ്ണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മാധ്യമങ്ങളോട് പറഞ്ഞു.
ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായ പിടികൂടണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഡി ജി പി ഓഫീസിലേയ്ക്കു പോയ അമ്മ മഹിജയെയും ബന്ധുക്കളെയും റോഡിൽ പൊലീസ് തടയുകയും റോഡിൽ വലച്ചിഴയ്ക്കുകുയും മർദ്ദിക്കുകയും ചെയ്തു. ഇതേ തുടർന്ന് മഹിജയും സഹോദരൻ ശ്രീജിത്തും ആശുപത്രിയിലായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുമ്പോൾ തന്നെ അവർ നിരാഹാരം ആരംഭിച്ചു. ഇതേ സമയം കോഴിക്കോട് വളയത്തെ വീട്ടിൽ മകൾ അവിഷ്ണയും നിരാഹാര സമരം ആരംഭിച്ചു. പത്താംക്ലാസുകാരിയായ അവിഷ്ണയുടെ സമരത്തിന് പിന്തുണയായി ആ ഗ്രാമം മുഴുവൻ ഒത്തുകൂടുന്നകാഴ്ചയാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.