സ്ഫോടകവസ്തുക്കൾ മണത്തുപിടിക്കുന്നതിൽ മികവു തെളിയിച്ച പൊലീസ് നായ ‘തണ്ടർ’ (11) വിടപറഞ്ഞു. കേരള പൊലീസിന് വേണ്ടി ഏറെ നാൾ സേവനം ചെയ്ത തണ്ടർ കഴിഞ്ഞ കുറച്ച് നാളുകളായി പൊലീസ് അക്കാദമിയിലെ വിശ്രമകേന്ദ്രമായ വിശ്രാന്തിയിലായിരുന്നു. തിങ്ക്ലാഴ്ച രാവിലെ 10.30 ഓടെ തണ്ടറിനെ വിശ്രാന്തിയിൽ തന്നെ സംസ്കരിച്ചു.

ലാബ്രഡോർ ഇനത്തിൽപ്പെട്ട തണ്ടർ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ മിടുക്കനായിരുന്നു. 2009ൽ പൊലീസ് അക്കാദമിയിൽ നിന്നു വിദഗ്ധ പരിശീലനം നേടിയ ശേഷം കൊല്ലം സിറ്റിയിൽ ചുമതല ഏറ്റെടുത്ത തണ്ടർ നിരവധി സാഹചര്യങ്ങളിൽ പൊലീസിന്റെ മികച്ച സഹായിയാരുന്നു.

സര്‍വീസില്‍നിന്ന് പിരിഞ്ഞശേഷം ഏതെങ്കിലും സന്നദ്ധസംഘടനകള്‍ക്ക് വിട്ടുനല്‍കുകയാണ് പതിവ്. എന്നാല്‍, കേരള പോലീസിനായി സേവനം അനുഷ്ഠിച്ച നായകളെ പരിപാലിക്കുന്നതിനായി വിശ്രാന്തി കെ 9 റിട്ടയര്‍മെന്റ് സെന്റര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ തുടങ്ങിയിരുന്നു. ജീവിതത്തിന്റെ അവസാനനാളുകളില്‍ തണ്ടര്‍ കഴിഞ്ഞതും ഇവിടെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.