വയനാട്: മീനങ്ങാടിയിലെ ബാലഭവനില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികന്‍ പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് മംഗലാപുരത്ത് നിന്നും പിടിയിലായത്.

മംഗലാപുരത്ത് ബന്ധുവിന്റെ തോട്ടത്തില്‍ ഒളിവില്‍ കഴിഞ്ഞുവരവെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മീനങ്ങാടിയിലെ ബാലഭവനിലെ അന്തേവാസികളായ വയനാട്, കോഴിക്കോട് സ്വദേശികളും എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്നവരുമായ കുട്ടികളെയാണ് വൈദികന്‍ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി ലഭിച്ചത്.

Read About : പൊതുയിടത്ത് കുട്ടിയുടുപ്പ് ഇട്ട് പ്രത്യക്ഷപ്പെട്ട മോഡലിനെ തേടി സൗദി പൊലീസ്

സംഭവം നടന്ന ഈ ബാലഭവന്‍ ഈ വര്‍ഷം പൂട്ടിയിരുന്നു. ഇതേതുടര്‍ന്ന് കുട്ടികളെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. ഇവരില്‍ ഒരു കുട്ടി പീഡനവിവരം വീട്ടുകാരോട് തുറന്നുപറഞ്ഞതോടെ സംഭവം പുറത്തറിഞ്ഞത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പ്രശ്‌നം ഏറ്റെടുക്കുകയും മറ്റൊരു കുട്ടിയെ കൂടി വൈദികന്‍ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു.

കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷമാണ് ചൈല്‍ഡ് ലൈന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതോടെയായിരുന്ന വൈദികന്‍ ഒളിവില്‍ പോയത്. ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിലും സ്വന്തം വീട്ടിലും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തില്‍ മംഗലാപുരത്തേക്ക് അന്വേഷണം നീണ്ടത്.

Read About : ‘അനിതാ, അസഭ്യം പറയരുത്’; ഉപദേശവുമായി ഭാഗ്യലക്ഷ്മി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ