scorecardresearch

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച്ച; റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്ന് പൊലീസ്

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്ന് പൊലീസ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
dileep, actress attack case

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ടേറ്റ് കോടതി തിങ്കളാഴ്ച്ച വിധി പറയും. 60 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി പൂര്‍ത്തിയായാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. വാദം പൂര്‍ത്തിയായതോടെയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.

Advertisment

നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്ന് പൊലീസ് വാദിച്ചു. ചിത്രങ്ങള്‍ എടുക്കാന്‍ മാത്രമായിരുന്നില്ല നിര്‍ദേശം നല്‍കിയതെന്നും ജാമ്യം എതിര്‍ത്ത് പൊലീസ് കോടതിയെ ബോധിപ്പിച്ചു.

അടച്ചിട്ട കോടതി മുറിയിലാണ് നടപടി ക്രമങ്ങള്‍ നടന്നത്. കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടപടി. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷനു പക്കലുള്ള രഹസ്യസ്വഭാവമുള്ള രേഖകളും പുറത്തുവരുന്നത് തടയാനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ ഇതേ കോടതിയും രണ്ടു തവണ ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു.

Pulsar Suni Dileep Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: