കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട നടൻ ദിലീപ്, സംവിധായകൻ നാദിർഷ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നു. അന്വേഷണത്തില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നത്. ദിലീപിനേയും നാദിർഷയേയും വീണ്ടും ചോദ്യം ചെയ്യാൻ ഇന്നലെ ചേർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു.

മുഖ്യപ്രതി പൾസർ സുനി കാക്കനാട് ജയിലിനുള്ളിൽ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സുനിയുടെ ഫോൺ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയും പൊലീസ് ചോദ്യാവലിയില്‍ മാറ്റം വരുത്തും.

സുനി ജയിലിൽ വച്ച് തുടർച്ചയായി നാദിർഷ, ദിലീപിന്‍റെ മാനേജർ അപ്പുണ്ണി എന്നിവരെ ഫോണിൽ വിളിക്കുമായിരുന്നു എന്ന സഹതടവുകാരൻ ജിൻസന്‍റെ മൊഴി സാധൂകരിക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചത്. കേസിലെ ഗൂഢാലോചന തെളിയിക്കാൻ ശക്തമായ മറ്റൊരു തെളിവുകൂടി പോലീസിന് ലഭിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ