പോലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് ഡിജിപി

അപേക്ഷകളിന്‍മേല്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദ്ദേശം

State Police Chief Anilkanth
ഡിജിപി അനില്‍ കാന്ത്. ഫൊട്ടോ: സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍

തിരുവനന്തപുരം: പോലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ഇത്തരം അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണമെന്നും ഡിജിപി നിർദേശിച്ചു. അപേക്ഷകളിന്‍മേല്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദ്ദേശമുണ്ട്. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണമെന്നും ഡിജിപി വ്യക്തമാക്കി.

അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡിഐജിമാരെ ചുമതലപ്പെടുത്തി.

Read More: കേരളത്തിൽ നിന്ന് വാടകയ്ക്കെടുത്ത ആഡംബര വാഹനങ്ങൾ വ്യാജ നമ്പറിൽ തമിഴ്നാട്ടിൽ; വാഹനം പിടികൂടി കേരള പൊലീസ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police clearance and passport verification directions from dgp kerala

Next Story
സംസ്ഥാനത്ത് കോവിഡ് പരിശോധനക്ക് പുതിയ സ്ട്രാറ്റജിcovid, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com