ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 347 കേസുകൾ: ഡിജിപി

2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് രജിസ്റ്റർ ചെയ്തത് 613 കേസുകളായിരുന്നു

loknath behera, ie malayalam
ലോക്നാഥ് ബെഹ്‍റ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിവിധ അക്രമണ സംഭവങ്ങളിൽ 347 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്ന ദിവസം മുതൽ തിരഞ്ഞെടുപ്പ് ദിവസം വരെയുള്ള കണക്കാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തേക്കാൾ വളരെ കുറവാണ് ഇത്തവണത്തെ കേസുകളുടെ എണ്ണം. 2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് രജിസ്റ്റർ ചെയ്തത് 613 കേസുകളായിരുന്നു.

കണ്ണൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 79 കേസുകളാണ് കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കണ്ണൂരിൽ കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. കോട്ടയത്താണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത്. രണ്ട് കേസുകൾ മാത്രമാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് കോട്ടയത്ത് രജിസ്റ്റർ ചെയ്തത്. 2016ലെ തിരഞ്ഞെടുപ്പിൽ ഇത് 39 കേസുകളായിരുന്നു. തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ കേസുകളുടെ എണ്ണം വർധിക്കുകയും ചെയ്തു.

കേസുകളുടെ ജില്ല തിരിച്ചുളള കണക്കുകൾ. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ബ്രായ്ക്കറ്റിൽ.

തിരുവനന്തപുരം സിറ്റി – 9 (35)
തിരുവനന്തപുരം റൂറൽ – 23 (38)
കൊല്ലം സിറ്റി – 11 (30)
കൊല്ലം റൂറൽ – 8 (17)
പത്തനംതിട്ട – 6 (6)
ആലപ്പുഴ – 17 (13)
കോട്ടയം – 2 (39)
ഇടുക്കി – 6 (33)
കൊച്ചി സിറ്റി – 6 (5)
എറണാകുളം റൂറൽ – 3 (4)
പാലക്കാട് – 15 (14)
തൃശൂർ സിറ്റി – 19 (7)
തൃശൂർ റൂറൽ – 18 (41)
മലപ്പുറം – 66 (87)
കോഴിക്കോട് റൂറൽ – 20 (57)
കോഴിക്കോട് സിറ്റി – 10 (26)
വയനാട് – 9 (10)
കണ്ണൂർ – 79 (86)
കാസർഗോഡ് – 20 (64)

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police cases registered in kerala during election days

Next Story
‘മാറി നില്‍ക്ക് അങ്ങോട്ട്’; മുഖ്യമന്ത്രിക്ക് നിരാശയെന്ന് ശ്രീധരന്‍ പിളളsreedharan pillai, ശ്രീധരൻ പിളള, bjp, ബിജെപി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com