നടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടി; പിസി ജോർജിനെതിരെ കേസ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പിസി ജോർജ് എംഎൽഎ യ്ക്ക് എതിരെ കേസെടുത്തു. സംഭവത്തിൽ നടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. നടിയുടെ പേര് വെളിപ്പെടുത്തിയതിനും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയതിനുമാണ് പിസി ജോർജ് എംഎൽഎ യ്ക്ക് എതിരെ നടപടിയെടുത്തത്. നേരത്തേ വനിത കമ്മിഷനും ഇത് സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. നെടുന്പാശേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 228 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് നടി മുഖ്യമന്ത്രിക്ക് […]

PC George, പിസി ജോര്‍ജ്, muslims, മുസ്ലിംങ്ങള്‍, Kottayam, കോട്ടയം, Muslim, മുസ്ലിം, Kerala Police, കേരള പൊലീസ്, audio clip, ശബ്ദരേഖ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പിസി ജോർജ് എംഎൽഎ യ്ക്ക് എതിരെ കേസെടുത്തു. സംഭവത്തിൽ നടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

നടിയുടെ പേര് വെളിപ്പെടുത്തിയതിനും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയതിനുമാണ് പിസി ജോർജ് എംഎൽഎ യ്ക്ക് എതിരെ നടപടിയെടുത്തത്. നേരത്തേ വനിത കമ്മിഷനും ഇത് സംബന്ധിച്ച പരാതി ലഭിച്ചിരുന്നു.

നെടുന്പാശേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 228 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് നടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും ആക്രമിക്കപ്പെട്ടുവെന്നു പറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി ജോർജ് പറഞ്ഞിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്റിൽ കഴിയുന്ന നടൻ ദിലീപിനെ പിന്തുണച്ചാണ് പിസി ജോർജ് ഈ അഭിപ്രായം നടത്തിയത്.

ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനമാണ് എന്നുപറഞ്ഞ പിസി ജോര്‍ജ്ജ് നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല എന്നും പറഞ്ഞു. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങും പോകില്ല. തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നായിരുന്നു പിസി ജോർജ് അന്ന് പറഞ്ഞത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police case registered against pc george on actress abduction case

Next Story
പാലിയേക്കര; ടോൾ കന്പനി പണിത മതിൽ പൊളിച്ച് സമാന്തര പാത തുറന്നുgeorgia cop, us cop remarks on black people, us cop racist remarks, us police officer, world news, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com