വ്ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗക്കുറ്റത്തിന് പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്ട്രർ ചെയ്തത്.
വിവാഹ വാഗ്ദാനം ചെയ്ത് പീഢിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് ആന്വേഷണം ആരംഭിച്ചു.
വെട്ടിയാർക്കെതിരെ രണ്ട് മീ റ്റൂ ആരോപണങ്ങൾ അടുത്തിടെ വന്നിരുന്നു. വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ഈ മീറ്റൂ ആരോപണങ്ങൾ പുറത്തു വന്നത്. ഇതിൽ ഒരു ആരോപണം ഉന്നയിച്ച യുവതിയാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.
ആലുവയിലെ ഫ്ളാറ്റിൽ വച്ച് തന്നെ ശ്രീകാന്ത് വെട്ടിയാർ പീഢിപ്പിച്ചു എന്നാണ് ആദ്യ മീറ്റു ആരോപണത്തിൽ പറയുന്നത്. ജനുവരി ഒമ്പതിനായിരുന്നു ഈ മീറ്റൂ ആരോപണം പുറത്തുവന്നത്. ഇതിന് ശേഷം ഈ മാസം 14നായിരുന്നു രണ്ടാമത്തെ മീറ്റൂ ആരോപണം ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചത്.
Also Read: വാർത്തകൾ വിലക്കണമെന്ന ദിലീപിന്റെ ഹർജി; കോടതി ഉത്തരവ് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം