Latest News

മന്ത്രി വീണാ ജോര്‍ജിനെതിരെ വ്യക്തിഹത്യ: പിസി ജോര്‍ജിനെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്

Police registers case against PC George, PC George defamatory remarks against Veena George, case against PC George defamatory remarks, minister veena George, case against PC George Ernakulam north police, kerala news, latest news, indian express malayalam, ie malayalam

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതി അഭിഭാഷകനായ ബി എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുനിന്ന പശ്ചാത്തലത്തില്‍ പിസി ജോര്‍ജുമായി ക്രൈം നന്ദകുമാര്‍ നടത്തിയ ടെലിഫോണ്‍ അഭിമുഖമാണ് പരാതിക്കിടയാക്കിയത്. നന്ദകുമാറിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്് അഭിമുഖം ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിടുകയായിരുന്നു.

മന്ത്രിയാകാന്‍ യോഗ്യതയില്ലാത്ത ആളാണെന്നു വീണ ജോര്‍ജ് തെളിയിച്ചു, സിനിമാ നടിയാകാന്‍ യോഗ്യയാണ് മന്ത്രി, പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ചു മന്ത്രിയാക്കിയിരിക്കുകയാണ് എന്നീ പരാമര്‍ശങ്ങള്‍ സംഭാഷണത്തില്‍ ജോര്‍ജ് നടത്തിയതായി പരാതിയില്‍ പറയുന്നു.

Also Read: കണ്ണൂരില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police case against pc george defamatory remarks minister veena george

Next Story
കണ്ണൂരില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com