വയനാട്: ഫോണിലൂടെ മോശമായി സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കേസ്. കല്‍പറ്റ പൊലീസാണ് കേസെടുത്തത്. ആക്റ്റിവിസ്റ്റായ യുവതിയാണ് വിനായകനെതിരെ പരാതി നല്‍കിയത്. ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി വിളിച്ചപ്പോൾ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നാണ് പരാതി. നേരത്തെ ഫേസ് ബുക്ക് കുറിപ്പില്‍ യുവതി ഇക്കാര്യം വിശദമാക്കിയിരുന്നു. ഫോൺ സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
ഒരു പരിപാടിയ്ക്കായി നടനുമായി ഫോണില്‍ സംസാരിക്കവെ തന്നോട് മോശമായി സംസാരിച്ചുവെന്നാണ് അവര്‍ ആരോപിച്ചത്. വിനായകന്‍ ജാതീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്നതിനെ അപലപിക്കുന്നുവെന്നും അവർ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം, വിനായകനെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.