/indian-express-malayalam/media/media_files/uploads/2023/02/sureshgopi.jpg)
മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി
തൃശ്ശൂര്‍: സഹകരണ കൊള്ളയ്ക്കെതിരെ കരുവന്നൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പദയാത്ര നടത്തിയതിന് നടൻ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത് പൊലിസ്. പദയാത്ര നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കൾക്കുമെതിരെ തൃശ്ശൂർ ഈസ്റ്റ് പൊലിസിന്റേതാണ് നടപടി.
ഒക്ടോബർ 2ന് ആയിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനും എതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്ഘാടനം ചെയ്തത്.
കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനേയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളേയും പദയാത്രയിൽ ആദരിച്ചിരുന്നു. കരുവന്നൂർ മുതൽ തൃശ്ശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പാതയോരങ്ങളിൽ നൂറുകണക്കിനാളുകളാണ് പദയാത്രയില്‍ അഭിവാദ്യം അർപ്പിക്കാനെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us