കൊല്ലം:കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവം ബി ജെ പി പഞ്ചായത്തംഗം അടക്കം ആറ് പേരെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇനി ഒമ്പത് പേർകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ബിജെപി പഞ്ചായത്തംഗം മനു, ഷിബു, ശ്യാം, കിരൺ, ശരത്, സുജിത്ത് എന്നിവരാണ് പിടിയിലായത്. കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തിൽ 15 ആർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ഇന്നലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.

കടയ്ക്കൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ കടയ്ക്കലിൽ പൊതുപരിപാടിയിൽ പ്രസംഗിച്ച് മടങ്ങുന്നതിനിടെ ഒരു സംഘം കൈയ്യേറ്റം ചെയ്തത്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. കോ​ട്ടു​ങ്ക​ലി​ലെ ഒ​രു വാ​യ​ന​ശാ​ല സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ  വ​ട​യമ്പാടി ജാ​തി മ​തി​ൽ സ​മ​ര​ത്തെ​ക്കു​റി​ച്ചും ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ കുറിച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കൈ​യേ​റ്റ​മു​ണ്ടാ​യ​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ