തി​രു​വ​ന​ന്ത​പു​രം: മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മു​ൻ ഡി​ജി​പി ടിപി ​സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​മെ​ന്ന് നി​യ​മോ​പ​ദേ​ശം. പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ലീ​ഗ​ൽ ഓ​ഫീ​സ​റാ​ണ് ഈ ​പ​രാ​മ​ർ​ശ​ത്തി​ൽ സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​ത്.

കൂ​ടു​ത​ൽ നി​യ​മോ​പ​ദേ​ശ​ത്തി​നാ​യി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന് ക​ത്ത​യ​ച്ചു. അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന്‍റെ​ കൂ​ടി നി​യ​മോ​പ​ദേ​ശം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

വി​ര​മി​ച്ച​ശേ​ഷം ഒ​രു വാ​രി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സെ​ൻ​കു​മാ​ർ മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിം കുട്ടികളാണെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞിരുന്നു. ജനസംഖ്യ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ ഏതു രീതിയിലുള്ള മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന ചോദ്യവും സെന്‍കുമാര്‍ ഉയർത്തിയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നും ടിപി സെന്‍കുമാര്‍ ഒരു അഭിമുഖത്തിൽ പറയുന്നു. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ലെന്നായിരുന്നു സെൻകുമാറിന്റെ വാദം.

അതേസമയം ടി.പി. സെൻകുമാറുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് കൂടിക്കാഴ്ച്ച നടത്തി. സെൻകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ ബിജെപി ജില്ലാ ഭാരവാഹിയോടൊപ്പമാണ് രമേശിന്റെ സന്ദർശനം. ഇരുവരും തമ്മില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടന്നു.

സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനാണ് രമേശ് വന്നതെന്ന സൂചനയുണ്ടെങ്കിലും അദ്ദേഹം അത് നിരസിച്ചു. സൗഹൃദസന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നും രാഷ്ട്രീയത്തിലേക്കുളള പ്രവേശനം സംബന്ധിച്ച നിലപാട് സെന്‍കുമാറാണ് തീരുമാനിക്കേണ്ടതെന്നും രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ