കൊച്ചി: ജമ്മു കശ്മീരിലെ കത്തുവയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പെണ്‍കുട്ടിയ അപമാനിച്ച വിഷ്ണു നന്ദകുമാര്‍ എന്ന യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഐപിസി 153 (എ) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റ് വിവാദമായതിനെ തുടര്‍ന്ന് നിരവധി സംഘടനകള്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കമ്മീഷണര്‍ക്ക് അടക്കം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
പെണ്‍കുട്ടിയെ കൊന്നതിനെ ന്യായീകരിച്ചു കൊണ്ട് വിഷ്ണു നന്ദകുമാറെന്ന പ്രൊഫെെനില്‍ നിന്നും കഴിഞ്ഞ ദിവസം കമന്‍റിട്ടിരുന്നു. ഇതിന് പിന്നാലെ വിഷ്മുവിനെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. കൊടക് മഹീന്ദ്ര ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
/indian-express-malayalam/media/media_files/uploads/2018/04/post-300x180.jpg)
പെണ്‍കുട്ടിയെ അപമാനിക്കുന്നതായിരുന്നു വിഷ്ണുവിന്റെ പ്രൊഫെെലില്‍ നിന്നുമുള്ള കമന്റ്. സംഭവത്തില്‍ അപലപിക്കുന്നുവെന്നും യുവാവിനെ പുറത്താക്കിയെന്നും കൊടക് മഹീന്ദ്ര തന്നെയാണ് അറിയിച്ചത്. കമന്റിട്ട അന്നു തന്നെയാണ് യുവാവിനെ പുറത്താക്കിയതെന്നും കൊടക് മഹീന്ദ്ര അറിയിച്ചു.
/indian-express-malayalam/media/media_files/uploads/2018/04/cats-7.jpg)
പെണ്‍കുട്ടിയെ കൊന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യക്കെതിരെ നാളെ ബോംബ് എറിയുമായിരുന്നുവെന്നുമായിരുന്നു വിഷ്ണുവിന്റെ കമന്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കത്തുവ പെണ്‍കുട്ടിയെ അപമാനിച്ച യുവാവിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 (എ) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്
രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 (എ) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്
കൊച്ചി: ജമ്മു കശ്മീരിലെ കത്തുവയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പെണ്‍കുട്ടിയ അപമാനിച്ച വിഷ്ണു നന്ദകുമാര്‍ എന്ന യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഐപിസി 153 (എ) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റ് വിവാദമായതിനെ തുടര്‍ന്ന് നിരവധി സംഘടനകള്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കമ്മീഷണര്‍ക്ക് അടക്കം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
പെണ്‍കുട്ടിയെ കൊന്നതിനെ ന്യായീകരിച്ചു കൊണ്ട് വിഷ്ണു നന്ദകുമാറെന്ന പ്രൊഫെെനില്‍ നിന്നും കഴിഞ്ഞ ദിവസം കമന്‍റിട്ടിരുന്നു. ഇതിന് പിന്നാലെ വിഷ്മുവിനെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. കൊടക് മഹീന്ദ്ര ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
പെണ്‍കുട്ടിയെ അപമാനിക്കുന്നതായിരുന്നു വിഷ്ണുവിന്റെ പ്രൊഫെെലില്‍ നിന്നുമുള്ള കമന്റ്. സംഭവത്തില്‍ അപലപിക്കുന്നുവെന്നും യുവാവിനെ പുറത്താക്കിയെന്നും കൊടക് മഹീന്ദ്ര തന്നെയാണ് അറിയിച്ചത്. കമന്റിട്ട അന്നു തന്നെയാണ് യുവാവിനെ പുറത്താക്കിയതെന്നും കൊടക് മഹീന്ദ്ര അറിയിച്ചു.
പെണ്‍കുട്ടിയെ കൊന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യക്കെതിരെ നാളെ ബോംബ് എറിയുമായിരുന്നുവെന്നുമായിരുന്നു വിഷ്ണുവിന്റെ കമന്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.