/indian-express-malayalam/media/media_files/uploads/2017/05/rajaram-mohandas-potty-mlpm-temple-attack-criminal.jpg)
മലപ്പുറം: മലപ്പുറം പൂക്കോട്ടുപാടം ശ്രീവില്ലത്ത് മഹാക്ഷേത്രം തകർത്ത പ്രതിക്ക് വിഗ്രഹാരാധനയോട് എതിര്‍പ്പാണെന്ന് പൊലീസ്. കിളിമാനൂര്‍ സ്വദേശി മോഹനകുമാറാണെന്നും ഇയാള്‍ക്ക് ചില ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട് പൂജാരികളോട് വിദ്വേഷവും ഉള്ളതായി പൊലീസ് വ്യക്തമാക്കുന്നു. ഈ വിരോധം കാരണം തന്നെ പല ക്ഷേത്രങ്ങള്‍ക്ക് നേരെയും നേരത്തേയയും ആക്രമണം നടത്തിയിട്ടുള്ളതായി പൊലീസ് പറയുന്നു. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന വകുപ്പുകള്‍ അടക്കമുള്ളവപ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇയാളെ റിമാന്റ് ചെയ്തു.
തിരുവനന്തപുരം സ്വദേശി രാജാറാം മോഹൻദാസ് പോറ്റിയെന്ന ഈശ്വരൻ ഉണ്ണിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ പുലർച്ചയോടെയാണ് ശ്രിവില്യത്ത് മഹാക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് ശ്രീകോവിലിന്റെ ഓടിളക്കിയ നിലയിൽ കണ്ടത്. മഹാക്ഷേത്രത്തിനകത്തെ രണ്ട് ശ്രീകോവിലുകളിലും അക്രമികൾ പ്രവേശിച്ചിട്ടുണ്ട്. ഇരു ശ്രീകോവിലിലെയും വിഗ്രഹങ്ങൾ തകർക്കപ്പെട്ട നിലയിലായിരുന്നു. പക്ഷെ ക്ഷേത്രത്തിലെ വസ്തുക്കൾ ഒന്നും മോഷണം പോയിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി സ്ഥലത്ത് ഹർത്താൽ ആചരിച്ചിരുന്നു. സ്ഥലം സന്ദർശിക്കാൻ എത്തിയ മുൻ എം.എൽ.എ ആര്യാടൻ മുഹമ്മദിനെ ഹിന്ദു ഐക്യവേദി പ്രവർത്തകർ തടഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us