കോവളം: ഐജി മനോജ് എബ്രഹാമിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂര്‍ സ്വദേശി അരുണാണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കിലൂടെയാണ് ഇയാള്‍ ഐജിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ‘കുളിപ്പിച്ചു കിടത്തും’ എന്നാണ് ഇയാള്‍ ഐജിയെ കുറിച്ച് ഫെയ്സ്ബുക്കില്‍ പറഞ്ഞത്. വിഴിഞ്ഞം പൊലീസാണ് ഇയാളെ പിടികൂടിയത്.

ബിജെപി കോവളം 20-ാം വാർഡ്​ വൈസ് പ്രസിഡന്റാണ്​ അരുൺ. നിലയ്ക്കലിൽ നടന്ന ലാത്തച്ചാർജിനെ തുടർന്നാണ് ഇയാൾ മനോജ് എബ്രഹാമിനെതിരെ ഭീഷണി മുഴക്കി പോസ്​റ്റിട്ടത്​. അരുണിനെതിരെ ഐടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനും കേ​സെടുത്തു. ഇതിന് പിന്നാലെ അരുണിന് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ വിഴിഞ്ഞം സ്റ്റേഷന് മുമ്പിൽ സംഘടിച്ചെത്തി. അരുണിനെ ജാമ്യത്തില്‍ ഇറക്കാന്‍ വന്ന സംഘം അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. പൊലീസ് ഇവരെ തടഞ്ഞ് പുറത്തേക്ക് അയച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.