കോഴിക്കോട്: മുക്കം കാരശേരിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കൈകാലുകളും തലയും അറുത്തു മാറ്റിയ നിലയില്‍ റോഡരികിലാണ് മൃതദേഹം. കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് റോഡരുകില്‍ അറവ് മാലിന്യം നിറഞ്ഞ ചാക്കുകള്‍ കണ്ടെത്തിയിരുന്നു. ഈ ചാക്കുകള്‍ നായ്ക്കള്‍ കടിച്ചു കീറിയതോടെയാണ് മൃതദേഹം പുറത്തായത്.

തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിരമറിയിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ