ലാവ്‌ലിൻ കേസിൽ നടത്തിയ ഇടപെടലിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്ന് കെ.എം.ഷാജഹാൻ

തന്റെ അറസ്റ്റ് ഭരണഘടന ലംഘനമാണെന്നും ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകൂവെന്നും ഷാജഹാൻ

km shajahan

തിരുവനന്തപുരം: തനിക്കെതിരായ നടപടി വ്യക്തിവൈരാഗ്യം കൊണ്ടുമാത്രമെന്ന് അറസ്റ്റിലായ കെ.എം.ഷാജഹാന്‍. ഡിജിപിയെ കാണാൻ എത്തിയ ജിഷ്ണുവിന്റെ കുടുംബാഗങ്ങളുടെ സമരത്തിൽ താൻ നുഴഞ്ഞു കയറി എന്ന ആരോപണം ബാലിശമാണ് എന്നും ഷാജഹാൻ പറഞ്ഞു. കലാപം ഉണ്ടാക്കാൻ ശ്രമം നടത്തി എന്നാണ് പൊലീസ് ചാർത്തിയിരിക്കുന്ന വകുപ്പ്. ഈ ആരോപണത്തിൽ ഒരു ശതമാനം പോലും സത്യമില്ലെന്നും ഷാജഹാൻ പറഞ്ഞു.

ലാവ്‌ലിൻ കേസിൽ താൻ നടത്തിയ ഇടപെടലിലെ വൈരാഗ്യം മൂലമാണ് പൊലീസ് എന്നെ അറസ്റ്റ് ചെയ്തത്. തന്റെ അറസ്റ്റ് ഭരണഘടന ലംഘനമാണെന്നും ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകൂവെന്നും ഷാജഹാൻ പറഞ്ഞു. നടപടി വ്യക്തിവൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമെന്ന് ഷാജഹാൻ ആരോപിച്ചു. എല്‍എല്‍ബി പരീക്ഷ എഴുതാൻ ലോ അക്കാദമിയിൽ എത്തിയപ്പോഴായിരുന്നു ഷാജഹാന്റെ പ്രതികരണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police attack on mahija km shajahans arrest is ridiculous says shajahan

Next Story
ഒളിവിൽ കഴിയാൻ കൃഷ്ണദാസ് സഹായിച്ചുവെന്ന് ശക്തിവേലിന്റെ മൊഴി; പ്രവീണിനെത്തേടി പൊലീസ് നാസിക്കിൽsakthivel, p krishnadas
The moderation of comments is automated and not cleared manually by malayalam.indianexpress.com