തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസ് വർധനയക്ക് എതിരെ സമരം നടത്തിയ കെഎസ്‌യു പ്രവർത്തകർക്കെതിരായ പോലീസ് നടപടിപ്പറ്റി സഭ നിർത്തി ചർച്ചചെയ്യണമെന്ന ആവശ്യം സ്‌പീക്കർ നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഹൈബീ ഈഡൻ എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ പൊലീസിന് നേരെ കെസ്എയു പ്രവർത്തകർ ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്നും ഇതിനെ പൊലീസ് പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പരിക്കേറ്റ കെസ്എസ്‌യു പ്രവർത്തകർക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മുൻമുഖ്യമന്ത്രി നിരാഹാരമിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത് എന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിരുന്നു എന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിക്ക് വിദ്യർഥി സമരങ്ങളോട് പുച്ഛം ആണെന്നും വിദ്യാർഥി സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് സർക്കാരിന്രെ ശ്രമം എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചതെന്നും , വനിത പ്രവർത്തകയെ പുരുഷ പൊലീസാണ് മർദ്ദിച്ചത് എന്നും ഹൈബി ഈഡൻ എം.എൽ.​എ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ