ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് എതിരായ പൊലീസ് അതിക്രമത്തെ ഓരേ സ്വരത്തിൽ അപലപിച്ച് നവമാധ്യമങ്ങൾ. സർക്കാരിനെയും പാർട്ടിയെയും എന്നും സംരക്ഷിക്കുന്ന സൈബർ സഖാക്കൻമാർ പോലും കേരള പൊലീസിനെതിരെ പരസ്യമായി രംഗത്ത് എത്തി. കേരള പൊലീസിനെ നിയന്ത്രിക്കാൻ അറിയാത്ത ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയൻ ആ സ്ഥാനം ഒഴിയണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. സ്വതന്ത്രമായി ജോലി ചെയ്യാൻ പൊലീസ് സേനയ്ക്ക് അവസരം നൽകുമെന്ന് പ്രഖ്യാപിച്ച പിണറായി വിജയൻ സർക്കാരിനെ അട്ടിമറിക്കാൻ പൊലീസുകാർക്ക് ഇടയിലും ചില നീക്കങ്ങൾ ഉണ്ടെന്നും ചിലർ നിരീക്ഷിക്കുന്നുണ്ട്.

വീഴ്‌ച പറ്റിപ്പോയി എന്ന വാക്ക് ഇടത് സർക്കാരിന്രെ ടാഗ് ലൈനായി മാറിയിരിക്കുകയാണെന്നും ട്രോളൻമാരും പറയുന്നു. പൊലീസ് നടപടിയെ ന്യായീകരിച്ച എ.എൻ ഷംസീർ എം.എൽ.എക്ക് ട്രോളൻമാർ പൊങ്കാല ഒരുക്കിയിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ