തിരുവനന്തപുരം: ജിഷ്ണു പ്രോണോയിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കു മർദനമേറ്റ പൊലീസ് നടപടിയിൽ പ്രതിഷേധവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ ജെയ്ക്ക് സി തോമസ് . പൊലീസ് സംയമനം പാലിക്കേണ്ടിയിരുന്നു എന്നും ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കൊപ്പമാണ് എസ്.എഫ്.ഐ എന്നും ജെയ്ക്ക്.സി. തോസ് പറഞ്ഞു. പൊലീസിന് വീഴ്ച പറ്റിയതായി കരുതുന്നുണ്ടോ എന്നുളള ചോദ്യത്തിന് വീഴ്ചയല്ല, പൊലീസ് സംയമനം പാലിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നാണ് ജെയ്ക്ക് നല്‍കിയ മറുപടി. വൈകാരികമായ ഒരു സമരമായിരുന്നു അത്. അതിനോട് പൊലീസിന് സംയമനം കാണിക്കാമായിരുന്നു എന്നും ജെയ്ക്ക് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ