തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മിനോട് വിധേയത്വം പ്രകടിപ്പിച്ച് സമ്മേളനം നടത്താനുളള നിലപാട് പൊലീസ് അസോസിയേഷൻ മയപ്പെടുത്തി. സംസ്ഥാന സമ്മേളനത്തിൽ രക്തസാക്ഷി സ്‌തൂപത്തിന്റെ നിറം നീലയും ചുവപ്പുമാക്കാനാണ് അസോസിയേഷൻ തീരുമാനിച്ചത്.

ഇതിന് പുറമെ മുദ്രാവാക്യങ്ങളിലും മാറ്റം വരുത്താൻ തീരുമാനിച്ചു. രക്തസാക്ഷികൾ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നത് പോലീസ് അസോസിയേഷൻ സിന്ദാബാദ് എന്നാക്കി. പ​​​യ്യോ​​​ളി​​​ക്ക​​​ടു​​​ത്ത ഇ​​​രി​​​ങ്ങ​​​ൽ സ​​​ർ​​​ഗാ​​​ല​​​യ​​​യി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ 13 വ​​​രെയാണ് പൊ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ 34-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം.

പൊലീസ് അസോസിയേഷന്റെ ഇത്തവണത്തെ സമ്മേളനം ഭരണകക്ഷിയോടുളള വിധേയത്വം മൂലം വിവാദത്തിലായിരുന്നു. ചട്ട വിരുദ്ധമായ മുദ്രാവാക്യം വിളിയും ലോഗോയുടെ നിറം മാറ്റിയതുമെല്ലാം ഒന്നിന് പുറകെ ഒന്നായി വാർത്തയായതോടെയാണ് പൊലീസ് അസോസിയേഷൻ ഭാരവാഹികളുടെ ചുവടുമാറ്റം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ