മൂവാറ്റുപുഴ: സിനിമാ തിയേറ്ററിൽ ദേശീയ ഗാന സമയത്ത് എഴുന്നേൽക്കാതിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മൂവാറ്റുപുഴ ഐസക് മരിയ തിയേറ്ററിൽ വെളളിയാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം. സിനിമ കാണാനെത്തിയ പുത്തൻപുര ഷമീർ, മരുതുങ്കൽ വീട്ടിൽ സനൂപ് എന്നിവരെയാണ് സി.ഐ.ജയകുമാറിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്‌തത്.

സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയഗാനം ആലപിക്കുമ്പോൾ ഇവർ എഴുന്നേറ്റ് നിൽക്കാതെ സീറ്റിലിരിക്കുകയായിരുന്നു. ദേശീയ ഗാന സമയത്ത് ഇരുവരും സീറ്റിലിരിക്കുന്നത് കണ്ട ഒരു ന്യായാധിപൻ പൊലീസിൽ വിവരമറിയച്ചതിനെ തുടർന്ന് പൊലീസ് ഇവരെ തിയേറ്ററിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ