scorecardresearch

ഞങ്ങളുടെ സമരം നേരിടാന്‍ പൊലീസിനെ തികയാതെ വരും: രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി

author-image
WebDesk
New Update
Ramesh Chennithala Congress

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്‍പില്‍ യുഡിഎഫ് നടത്തിയിരുന്ന ഉപരോധ സമരത്തില്‍ പങ്കെടുത്തിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സെക്രട്ടറിയേറ്റിന് മുന്‍പിലെ ഉപരോധ സമരം തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കാന്‍ സാധിക്കുമെങ്കിലും ശക്തമായി തന്നെ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ക്രൂരതയ്‌ക്കെതിരെയുള്ള യുഡിഎഫിന്റെ അടുത്ത ഘട്ടം സമരം നേരിടാന്‍ സംസ്ഥാനത്തെ പൊലീസിനെ തികയാതെ വരുമെന്ന് ചെന്നിത്തല പറഞ്ഞു. നീതി അട്ടിമറിക്കുന്ന, അക്രമത്തിനു കൂട്ട് നിൽക്കുന്ന ഇടത് സർക്കാരിനെതിരെ ശക്തമായപ്രക്ഷോഭത്തിന്റെ നാളുകൾ ഇനിയും തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Advertisment

യൂണിവേഴ്‌സിറ്റി കോളേജ് അടക്കമുള്ള വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധിച്ച് സമരം ചെയ്തത്. സെക്രട്ടറിയേറ്റിലെ മൂന്ന് കവാടങ്ങളും ഉപരോധിച്ചുള്ള സമരത്തെ തുടര്‍ന്ന് യുഡിഎഫ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.സി.വേണുഗോപാല്‍, യുഡിഎഫ് കക്ഷിനേതാക്കളായ ജോസ്.കെ.മാണി, അനൂപ് ജേക്കബ്, കെ.പി.എ മജീദ് തുടങ്ങിയ നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉപരോധ സമരം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ൽ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൾ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക, പി​എ​സ്‍​സി പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കു​ക, ഉ​ത്ത​ര​ക്ക​ട​ലാ​സ് ചോ ർ​ച്ച അ​ട​ക്ക​മ​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാപി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് യു​ഡി​എ​ഫ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

Congress Udf Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: