പത്തനംതിട്ട: അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല(56)യെ റാന്നി പൊലീസ് സ്റ്റേഷനില്‍ കരുതല്‍ തടങ്കലില്‍ വെച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. പൊലീസ് സ്റ്റേഷന് മുമ്പില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശശികലയെ വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നുണ്ട്. അതേസമയം സ്റ്റേഷനില്‍ ശശികല ഉപവാസം അനുഷ്ഠിക്കുന്നതായും വിവരമുണ്ട്.

ശബരിമലയിലെത്തിയ ശശികലയോട് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് കെ പി ശശികല ശബരിമലയിലെത്തിയത്. മരക്കൂട്ടത്ത് വെച്ച് പോലീസ് ഇവരെ തടഞ്ഞു.

രാത്രി 10 മണിക്ക് നട അടച്ചതോടെ മരക്കൂട്ടത്ത് ഇവർ ഉപവാസവും ആരംഭിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലർച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ്‌ ചെയ്തത്.

അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ഭാ​ർ​ഗ​വ​റാ​മി​നെ​യും ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പൃ​ഥ്വി​പാ​ല​നെ​യും പ​ന്പ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​ർ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ന്നു​ചെ​ന്നാ​ൽ ഉ​ണ്ടാ​കാ​വു​ന്ന പ്ര​ശ്ന​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.