കൊ​ച്ചി: യു​വ​ന​ടി​ക്കു നേ​രെയുണ്ടായ ആ​ക്ര​മ​ണത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ദിലീപ് കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വ്യക്തമായ തെളിവുകള്‍ പൊലീസ് നിരത്തിയപ്പോഴാണ് ദിലീപ് കുറ്റം സമ്മതിക്കാന്‍ തയ്യാറായത്. 2013ല്‍ ആണ് ആദ്യമായി മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമൊത്ത് കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഇവര്‍ ഗൂഢാലോചന നടത്തിയത്.

എന്നാല്‍ ഇത് ദിലീപ് നിഷേധിച്ചെങ്കിലും ദിലീപിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അടിസ്ഥാനപ്പെടുത്തി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതിന് തെളിവ് ലഭിച്ചു. ഇത് അടക്കമുളള മറ്റ് തെളിവുകള്‍ അന്വേഷണ സംഘം ദിലീപിന് മുമ്പില്​‍ നിരത്തി, തുടര്‍ന്നാണ് കുറ്റം ചെയ്യാന്‍ പ്രേ​ര​ക​മാ​യ​ത് കു​ടും​ബ വി​ഷ​യ​ങ്ങ​ളെ​ന്നു നിഗമനത്തില്‍പോ​ലീ​സ് എത്തിയത്. കു​ടും​ബ​ത്തി​ൽ ഉ​ട​ലെ​ടു​ത്ത പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ ദി​ലീ​പി​ന് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യോ​ട് വൈ​രാ​ഗ്യ​മു​ണ്ടാ​യി. ഇ​താ​ണ് പ​ൾ​സ​ർ സു​നി​ക്ക് ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ന്ന​തി​ലേ​ക്കു ന​യി​ച്ച​ത്.

പ​ൾ​സ​ർ സു​നി​യു​മാ​യി ദി​ലീ​പി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. സു​നി​യു​മാ​യി ദി​ലീ​പി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​മു​ണ്ടെ​ന്നു തെ​ളി​യി​ക്കു​ന്ന സൂ​ച​ന​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. പ​ൾ​സ​ർ സു​നി​യെ അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മു​ന്പ് ദി​ലീ​പ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. ഇ​ത് പോ​ലീ​സി​ന്‍റെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ക​ള​വാ​ണെ​ന്നു തെ​ളി​ഞ്ഞു.

കാ​ച്ചി എം​ജി റോ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഗൂ​ഢാ​ലാ​ച​ന ന​ട​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പ് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ദി​ലീ​പ് ഇ​വി​ടെ​യെ​ത്തി​യ​ത്. ഇ​തി​ന്‍റെ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യു​ടെ മൊ​ഴി​ക​ളും ഇ​തി​നെ സാ​ധൂ​ക​രി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ