കണ്ണൂർ: പേരാവൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദികനായ റോബിൻ വടക്കഞ്ചേരിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ വൈദികൻ കുറ്റം സമ്മതിച്ചു. വികാരിയായി ജോലി ചെയ്തിരുന്ന പള്ളിയിൽ ഇയാളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

പ്ലസ് വൺ വിദ്യാർഥിനിയെ സ്കൂൾ മാനേജർ കൂടിയായ പളളി വികാരി പലതവണ പീഡിപ്പിച്ചതായാണ് വിവരം. പീഡനത്തെത്തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തതിനെ തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. ഇതിന്റ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് പള്ളി വികാരിക്കെതിരെ കേസ് എടുക്കാൻ പൊലീസ് തീരുമാനിച്ചത്. പോക്സോ നിയമപ്രകാരവും, ബലാൽസംഗത്തിനാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ