/indian-express-malayalam/media/media_files/2026/01/16/ganja-at-beach-2026-01-16-14-12-46.jpg)
കഞ്ചാവ് ഉണക്കാനിട്ട ശേഷം ബീച്ചിൽ കിടന്നുറങ്ങുന്ന യുവാവ് (വീഡിയോ ദൃശ്യം)
കോഴിക്കോട്: ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് ബീച്ചിലാണ് സംഭവം. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.
Also Read:യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകം, അജണ്ടിയിൽ ഇല്ലെന്ന് ജോസ് കെ മാണി
വെള്ളിയാഴ്ച രാവിലെ ബിച്ചില്‍ പ്രഭാത നടത്തത്തിനും മറ്റും എത്തിയവരാണ് സംഭവം കണ്ടത്ത്. ബീച്ചില്‍ പായ വിരിച്ച് പുതച്ച് ഉറങ്ങിയിരുന്ന യുവാവിന് സമീപത്ത് പേപ്പറില്‍ ഉണക്കാന്‍ നിരത്തിയിട്ട നിലയില്‍ ആയിരുന്നു കഞ്ചാവുണ്ടായിരുന്നത്.
Also Read:നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് തലസ്ഥാനത്ത്
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി യുവാവിനെ പിടികൂടുകയായിരുന്നു. 350 ഗ്രാം കഞ്ചാവാണ് യുവാവിന്റെ പക്കല്‍ ഉണ്ടായിരുന്നതത്. ഇയാള്‍ നേരത്തെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് എന്നാണ് വിവരം. വെള്ളയില്‍ പോലീസെത്തി യുവാവിനെ പിടികൂടി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Also Read:നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല: നയം വ്യക്തമാക്കി കെസി വേണുഗോപാൽ
അതേസമയം ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിട്ടാണോ കിടന്നെതെന്ന് സ്ഥിരീകരിച്ചിട്ടില്ല.ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും മുൻപും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ റാഫിയെ പിടികൂടിയിട്ടുള്ളതാണെന്നും പോലീസ് പറഞ്ഞു.
Read More:ശബരിമല സ്വർണക്കൊള്ള; റിമാൻഡിലുള്ള ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us