കോവളം: മദ്യവുമായി പോയ വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. തിരുവനന്തപുരം ഡിസിപി വൈഭവ് സക്സേന സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോടാണ് റിപ്പോര്‍ട്ട് തേടിയത്. പൊലീസിന്റെ ഇത്തരത്തിലുള്ള സമീപനം ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകുമെന്നും സംഭവത്തില്‍ ആഭ്യന്തര വകുപ്പ് നടപടി എടുക്കട്ടെയെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞിരുന്നു.
കോവളത്തെ സ്വകാര്യ ഹോട്ടലിൽ നാലു വർഷമായി താമസിക്കുന്ന സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്ബെർഗിനാണ് (68) പൊലീസിന്റെ ഭാഗത്തുനിന്നും മോശം അനുഭവമുണ്ടായത്. ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീഫൻ പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. തുടര്‍ന്ന് സ്റ്റീഫന്‍ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍നിന്ന് രണ്ടു കുപ്പിയെടുത്ത് മദ്യം പുറത്തേക്ക് ഒഴുക്കി കളഞ്ഞു. നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു.
Read More: കോവളത്ത് മദ്യവുമായെത്തിയ വിദേശിയെ തടഞ്ഞ സംഭവം; പൊലീസിനെതിരെ ടൂറിസം മന്ത്രി