scorecardresearch

സനു മോഹൻ കസ്റ്റഡിയിൽ: പിടിയിലായത് കാർവാറിൽ; ഉടൻ കൊച്ചിയിലെത്തിക്കും

മാർച്ച് 20നാണ് സനുമോഹനെയും മകൾ വൈഗയെയുംകാണാതായത്. അടുത്ത ദിവസം മകളുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു

കേരള വാർത്തകൾ, kerala news live, kerala news live today, കേരള ഇന്നത്തെ വാർത്തകൾ, kerala news live updates, kerala news today, kerala news today in malayalam, കേരള ലേറ്റസ്റ്റ് വാർത്തകൾ, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam, ഐഇ മലയാളം

കൊച്ചി: ദുരൂഹ സാഹചര്യത്തിൽ കാണാതായ എറണാകുളം കാക്കനാട് സ്വദേശി സുനു മോഹനെ (40) പൊലീസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ കാർവാറിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

മാർച്ച് 20നാണ് സനുമോഹനെയും മകൾ വൈഗയെയും(13) കാണാതായത്. അടുത്ത ദിവസം മകൾ വൈഗയുടെ മൃതദേഹം കൊച്ചിയിലെ മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് സുനു മോഹനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

Read More: ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ച് കൊടുംക്രൂരത; വീഡിയോ

ഇയാൾ കർണാടകയിലെ കൊല്ലൂരിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയും കൊച്ചിയിൽനിന്ന് അന്വേഷണ സംഘം കൊല്ലൂരിലെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇയാളെ കണ്ടത്താൻ കഴിയാതിരുന്നതോടെ കേരള പൊലീസ് കർണാടക പൊലീസിന്റെ സഹായം തേടി. തുടർന്നു കർണാടക പൊലീസ് നടത്തിയ തിരച്ചിലിലാണ് ഉത്തര കന്നഡ ജില്ലയിലെ കാർവാറിൽ നിന്ന് സനു മോഹനെ കണ്ടെത്തിയത്. ഇയാളെ കർണാടക പൊലീസ് കേരള പൊലീസിന് കൈമാറി.

നേരത്തേ തമിഴ്നാട് കേന്ദ്രീകരിച്ചും സനു മോഹന് വേണ്ടി അന്വേഷണം നടത്തിയിരുന്നു. പിന്നീട് കൊല്ലൂർ അടക്കമുള്ള പ്രദേശങ്ങളിലേക്ക് അന്വേഷണം മാറ്റുകയായിരുന്നു. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ചയോ ആയി ഇയാളെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Policce captured sanu mohan from karnataka

Best of Express