തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് പ്രശസ്ത കവി സച്ചിദാനന്ദൻ അർഹനായി. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. നേരത്തേ ഒന്നര ലക്ഷമായിരുന്ന അവാർഡ് തുക ഈ വർഷമാണ് അഞ്ച് ലക്ഷമായി ഉയർത്തിയത്.

1946 മെയ് 28 നായിരുന്നു കവി സച്ചിദാനന്ദന്റെ ജനനം. ഇതുവരെ 50 ലേറെ പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ആഗോള സാഹിത്യ പ്രതിഭകളായ ഗ്രാംഷി, നെരൂദ, ഡർവേഷ് തുടങ്ങിയവരെ മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തിയ സച്ചിദാനന്ദന് അഞ്ച് തവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook