scorecardresearch

കവി എസ്.രമേശന്‍ അന്തരിച്ചു

ഇന്ന് പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു

ഇന്ന് പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു

author-image
WebDesk
New Update
S Ramesan Death

Photo: Facebook/ S Ramesan

കൊച്ചി: കവി എസ്.രമേശന്‍ അന്തരിച്ചു. 69 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഭൗതിക ശരീരം നാളെ രാവിലെ എട്ട് മണിക്ക് പച്ചാളത്തുള്ള വസതിയിൽ എത്തിക്കും. 11 മണിക്ക് എറണാകുളം ടൗൺ ഹാളിൽ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ട് മണിക്ക് പച്ചാളം ശ്മാശാനത്തില്‍ വച്ചാണ് സംസ്ക്കാരം.

Advertisment

ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ,കലുഷിത കാലം, കറുത്ത കുറിപ്പുകൾ എസ് രമേശന്റെ കവിതകൾ എന്നിവയാണ് പ്രധാന കൃതികള്‍. ചെറുകാട് അവാർഡ്, ശക്തി അവാർഡ്‌, എ. പി. കളക്കാട്‌ പുരസ്കാരം, മുലൂർ അവാർഡ്‌, ആശാൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് (2015), ഫൊക്കാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കത്താണ് ജനനം. 1970 - 75 കാലഘട്ടത്തില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദം, ബിരുദാനന്ത ബിരുദം എന്നിവ പൂര്‍ത്തിയാക്കി. പ്രസ്തുത കാലയളവില്‍ രണ്ട് തവണ കോളേജ് യൂണിയന്‍ ചെയര്‍മാനായി. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1981 ല്‍ കേരള സ്റ്റേറ്റ് സര്‍വീസില്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറായി പ്രവേശിച്ചു.

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറിയുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിർവാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

Advertisment

Also Read: ഒമിക്രോണ്‍: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്ക് സാധ്യത; നാളെ കോവിഡ് അവലോകന യോഗം

Death Poet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: