scorecardresearch

വയലാർ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

ഡോ. കെ.പി.മോഹനൻ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എൻ.മുകുന്ദൻ, പ്രഫ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ

വയലാർ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന്. ‘ഒരു വിർജീനിയൻ വെയിൽകാലം’ എന്ന കൃതിക്കാണ് 44-ാം വയലാർ അവാർഡ് ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശിൽപവുമാണ് അവാർഡ്.

41 കവിതകളുടെ സമാഹാരമാണ് ‘ഒരു വെർജീനിയന്‍ വെയിൽകാലം’. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് വാർത്താ സമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഡോ. കെ.പി.മോഹനൻ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എൻ.മുകുന്ദൻ, പ്രഫ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ്‌ പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ ജഡ്ജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Read More: ലൂയിസ് ഗ്ലക്ക്: കവിതയുടെ തീക്ഷ്ണ സൗന്ദര്യം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ച ഏഴാച്ചേരി രാമചന്ദ്രൻകേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

‘ആർദ്രസമുദ്രം’, ‘ബന്ധുരാംഗീപുരം’, ‘നീലി’, ‘കയ്യൂർ’, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകൾ. ‘ഉയരും ഞാൻ നാടാകെ’, ‘കാറ്റുചിക്കിയ തെളിമണലിൽ’ (ഓർമ്മപ്പുസ്തകം) എന്നിവയാണ് ഗദ്യരൂപത്തിലുള്ള പ്രധാന കൃതികൾ. ദേശാഭിമാനി വാരാന്തപ്പതിപ്പിന്‍റെ പത്രാധിപരായും സേവമനുഷ്ഠിച്ചിട്ടുണ്ട്. ‘ചന്ദന മണിവാതിൽ പാതിചാരി’ എന്നു തുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുണ്ട്.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Poet ezhacherry ramachandran bagged vayalar award