കൊച്ചി: പോക്സോ നിയമപ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ നിരപരാധികൾ ബലിയാടാകുന്നുണ്ടോയെന്ന് പൊലിസും പ്രോസിക്യൂഷനും ജാഗ്രതയോടെ പരിശോധിക്കണമെന്ന് ഹൈക്കോടതി. കോട്ടയം പാമ്പാടി പൊലിസ് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

അനാവശ്യമായി പ്രതിയാക്കപ്പെടുന്നവർ സംഭവത്തിലെ ഇരകളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോട്ടയം പാമ്പാടിയില്‍ പതിമൂന്നുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനി സ്കൂള്‍ ബസില്‍ പീഡനത്തിനിരയായെന്ന പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

Also Read: ഷെഹ്‌ലയുടെ മരണം: അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി പൊലീസ് റിപ്പോർട്ട്

ബസിന് പിന്‍സീറ്റില്‍ എത്തി തന്നെ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ മൊഴി. തൊട്ടടുത്ത സീറ്റിലിരുന്ന രണ്ട് കുട്ടികളുടെ മൊഴിയില്‍ ഇത്തരമൊരു സംഭവം നടന്നതായി കണ്ടില്ലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍നിന്നു  കേസ് തെറ്റായി രജിസ്റ്റര്‍ ചെയ്തതാണെന്ന് വ്യക്തമായെന്ന് കോടതി കണ്ടെത്തി.

Also Read: സ്‌കൂ‌ൾ റീയൂണിയനില്‍ പഴയ കാമുകിയെ കണ്ടു, ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു; ശല്യമാകാതിരിക്കാന്‍ ഭാര്യയെ കൊന്നു

ലൈംഗികാതിക്രമ പരാതികളില്‍ ഏറെ ജാഗ്രതയോടെ വേണം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനെന്ന് കോടതി നിര്‍ദേശം നല്‍കി. നിരപാധിയായ ഒരാള്‍ ഇത്തരം കേസുകളില്‍ പ്രതിയായാല്‍ അയാളായിരിക്കും യഥാര്‍ഥ ഇരയെന്നും കോടതി ഓര്‍മിപ്പിച്ചു. കോട്ടയം സെഷന്‍സ് കോടതിയില്‍ നടക്കുന്ന ഈ കേസിലെ എല്ലാ നടപടികളും റദാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.