പോക്‌സോ കേസ്: അന്വേഷണത്തിനു എല്ലാ ജില്ലകളിലും വനിത ഓഫീസർമാർ, മാർഗനിർദേശങ്ങളുമായി ഹെെക്കോടതി

കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ ജില്ലകളിലും ‘വൺ സ്റ്റോപ്പ് സപ്പോർട്ട് സെൻറുകൾ ആരംഭിക്കണമെന്നും പോക്സോ നിയമത്തിലെ നടപ്പടിക്രമങ്ങൾ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കുന്നതിന് രണ്ടു മാസത്തിനകം സംസ്ഥാന തല നോഡൽ ഓഫിസറെ നിയമിക്കണമെന്നും ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ ഉത്തരവിൽ നിർദ്ദേശിച്ചു

gang rape, പീഡനം, New Delhi, ന്യൂഡല്‍ഹി, girl, പെണ്‍കുട്ടി, boys, ആണ്‍കുട്ടികള്‍, police arrested , അറസ്റ്റ്

കൊച്ചി: സംസ്ഥാനത്ത് പോക്സോ കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ എല്ലാ ജില്ലകളിലും വനിതാ ഐപിഎസ് ഓഫീസർമാരെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വനിതാ ഐപിഎസ് ഓഫീസർമാർ ഇല്ലാത്ത ജില്ലകളിൽ പ്രത്യേകം ഉദ്യോഗസ്ഥർക്ക് ചുമതല നൽകാനും സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിർദ്ദേശം നൽകി.

പോക്സോ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതവായാണ് അന്വേഷണം നടക്കുന്നതെന്ന് വനിതാ ഉദ്യോഗസ്ഥർ പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥർക്ക് ബാലാവകാശങ്ങളിൽ പരിശീലനം ലഭിച്ചിട്ടുള്ളവരാണന്ന് ഇവർ ഉറപ്പു വരുത്തണം. ഇരകളായ കുട്ടികളുടെ മൊഴി എടുക്കുന്നത് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരായിരിക്കണമെന്നും ഉറപ്പാക്കണം. കുട്ടികൾ ശരിയായ മാനസിക നിലയിൽ ഉള്ളപ്പോഴാണ് മൊഴി രേഖപ്പെടുത്തുന്നതെന്നും ഉറപ്പുവരുത്തണം.

കുട്ടികളുടെ മാനസികാവസ്ഥ തെളിയിക്കുന്നതിനായി മനശാസ്ത്രജ്ഞർ ഉൾപ്പടെയുള്ളവരെ കേസിൽ സാക്ഷികളാക്കണം. അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങൾ ഉൾപ്പടെയുള്ളവരുടെ സ്വാധീനത്തിന് വഴങ്ങുന്നില്ലന്ന് ഉറപ്പാക്കണം. ഇരകൾ നൽകുന്ന മൊഴികൾക്ക് അനുസൃതമാണ് മെഡിക്കൽ രേഖകളെന്ന് ഉറപ്പ് വരുത്തണം. മെഡിക്കൽ രേഖകൾ മൊഴികൾക്ക് വിരുദ്ധമാണെങ്കിൽ കൂടുതൽ അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്നും കുറ്റപത്രം സമർപ്പിക്കും മുൻപ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പരിശോധിച്ച് ശരിയായ തരത്തിൽ തെളിവ് ശേഖരണം നടന്നിട്ടുണ്ടന്ന് ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.

കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ ജില്ലകളിലും ‘വൺ സ്റ്റോപ്പ് സപ്പോർട്ട് സെൻറുകൾ ആരംഭിക്കണമെന്നും പോക്സോ നിയമത്തിലെ നടപ്പടിക്രമങ്ങൾ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കുന്നതിന് രണ്ടു മാസത്തിനകം സംസ്ഥാന തല നോഡൽ ഓഫിസറെ നിയമിക്കണമെന്നും ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ ഉത്തരവിൽ നിർദ്ദേശിച്ചു.പോക്സോ കോടതിയിലെ ന്യായാധിപർക്ക് പരിശീലനം നൽകുന്നതിനും നടപടി വേണം പൊലീസ് സ്റ്റേഷഷനുകളിൽ നിലവിൽ നിയമിച്ചിട്ടുള്ള ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർമാരെ പ്രത്യേക കേഡറായി നിയോഗിക്കാൻ കഴിയുമോ എന്ന കാര്യം സർക്കാർ പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഫൊറൻസിക് ലാബിലെ ഒഴിവുകൾ അടിയന്തിരമായി നികത്തണം. നിലവിൽ നിയമിക്കപ്പെട്ടിട്ടുള്ള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ യോഗ്യരാണോ എന്ന് ഉറപ്പ് വരുത്തണം. ഇരകൾക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്യാൻ അടിയന്തര നടപടി വേണം. വിചാരണയിൽ കുട്ടികളെ സഹായിക്കാൻ അഭിഭാഷകരുടെ സേവനം ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ സൗജന്യ നിയമ സഹായം ലീഗൽ സർവ്വീസസ് അതോറിറ്റി ഉറപ്പാക്കണം. സംസ്ഥാന തല നോഡൽ ഓഫിസർ മൂന്ന് മാസം തോറും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിക്കുന്നു.

സർക്കാർ പുപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നില്ലന്ന് വിലയിരുത്തിയാണ് കോടതി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. കേസിൽ ഇരകളായ കുട്ടികളുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിന് ഹൈക്കോടതിയിലെ കേസ് രേഖകൾ സീൽ ചെയ്ത കവറുകളിൽ പ്രത്യേകം സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

രേഖകളുടെ സുരക്ഷിതത്വവും കൈകാര്യവും ഉറപ്പാക്കുന്നതിനും പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നതടക്കം ഏഴിന നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. പാലത്തായി പീഡനം അടക്കം രണ്ടു കേസുകളിലെ ഉത്തരവുകളുടെ ഭാഗമായാണ് കോടതി വിപുമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pocso highcourt guidelines for investigation and police

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express