പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

രണ്ടുമാസം മുന്‍പാണു പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി റിമാൻഡിലാണ്

pocso case victim reportedly dies by suicide, rape case victim, rape, pocso case victim dies by suicide, 16 year old rape victim dies by suicide, kerala news, latest news, indian express malayalam, ie malayalam

പത്തനംതിട്ട: പോക്‌സോ കേസിലെ ഇരയായ പതിനാറുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഇന്നു രാവിലെ ഒന്‍പതോടെയാണു വീട്ടുകാര്‍ വിവമരമറിഞ്ഞത്. അച്ഛനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.

രണ്ടുമാസം മുന്‍പാണു പെണ്‍കുട്ടി പീഡനത്തിനിരയായത്. വീട്ടുകാരുടെ പരാതിയില്‍ ജൂലൈ 31നു കേസെടുത്ത അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

പീഡനത്തിനിരയായതിനെത്തുടര്‍ന്ന് മാനസികവിഷമത്തിലായിരുന്ന പെണ്‍കുട്ടിയെ നേരത്തെ പൊലീസിന്റെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങിനു വിധേയമാക്കിയിരുന്നു.

Also Read: പൊലീസുകാര്‍ക്കു മാത്രം ജീവിച്ചാല്‍ മതിയോ? രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

റബര്‍ ടാപ്പിങ് തൊഴിലാളിയായ പിതാവ് ജോലിക്കു പോയ സമയത്താണ് സംഭവമെന്നാണ് പ്രാഥമിക വിവരം. പിതാവ് ജോലിക്കു പോകാനായി ഉണര്‍ന്നപ്പോള്‍ ലൈറ്റ് ഓണ്‍ ചെയ്ത് പെണ്‍കുട്ടിയായിരുന്നുവെന്ന് അമ്മൂമ്മ മൊഴി നല്‍കിയതായാണു വിവരം. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യയെന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യാ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: പ്രതീക്ഷ- 0484 2448830, റോഷ്നി- 040 790 4646, ആസ്ര- 022 2754 6669, സഞ്ജീവനി- 011 24311918.
  • എഡിറ്ററുടെ കുറിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായവരെ (വ്യക്തി / പ്രായപൂര്‍ത്തിയാകാത്ത ആൾ) തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pocso case victim reportedly dies by suicide pathanamthitta

Next Story
പൊലീസുകാര്‍ക്കു മാത്രം ജീവിച്ചാല്‍ മതിയോ? രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതിKerala high court criticises police, kerala high court criticises police indecent language, kerala high court criticises police on eda poda call, Kerala high court criticises police again on eda poda call, kerala news, latest news, malayalam news, kerala high court news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com